Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Appear In Person

സ​ൽ​മാ​ൻ ഖാ​നും സ​ഹോ​ദ​രി​ക്കും കോ​ട​തി​യു​ടെ സ​മ​ൻ​സ്; നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശം  

ന​ട​ൻ സ​ൽ​മാ​ൻ ഖാ​നും സ​ഹോ​ദ​രി അ​ൽ​വി​ര ഖാ​ൻ അ​ഗ്നി​ഹോ​ത്രി​ക്കും കോ​ട​തി സ​മ​ൻ​സ്. വ​ഞ്ച​ന​ക്കേ​സി​ലാ​ണ് ഇ​രു​വ​ർ​ക്കും ച​ണ്ഡീ​ഗ​ഢ് കോ​ട​തി​യാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്. ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​വാ​ൻ ഇ​രു​വ​രോ​ടും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് പു​റ​മേ സ്റ്റൈ​ൽ ആ​ൻ​ഡ് ക​ണ്ട​ന്‍റ് ജ്വ​ല്ല​റി പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ ഡ​യ​റ​ക്ട​ർ​മാ​ർ​ക്കും നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്. ച​ണ്ഡീ​ഗ​ഢി​ലെ ബീ​യിം​ഗ് ഹ്യൂ​മ​ൻ ജ്വ​ല്ല​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കേ​സ്. ച​ണ്ഡീ​ഗ​ഢ് സ്വ​ദേ​ശി​യാ​യ വ്യ​വ​സാ​യി അ​രു​ൺ ഗു​പ്ത​യു​ടെ പ​രാ​തി​യി​ലാ​ണ് കോ​ട​തി ന​ട​പ​ടി.

വ്യാ​ജ​വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി ക​ബ​ളി​പ്പി​ച്ചു എ​ന്നാ​ണ് അ​രു​ൺ ഗു​പ്ത​യു​ടെ പ​രാ​തി. ച​ണ്ഡീ​ഗ​ഢി​ലെ മ​ണി​മാ​ജ്‌​റ​യി​ൽ അ​രു​ൺ ഗു​പ്ത ബീ​യിം​ഗ് ഹ്യൂ​മ​ൻ ജ്വ​ല്ല​റി​യു​ടെ ഫ്രാ​ഞ്ചൈ​സി തു​ട​ങ്ങി​യി​രു​ന്നു.

ബീ​യിം​ഗ് ഹ്യൂ​മ​ൻ ബ്രാ​ൻ​ഡി​ന്‍റെ ലൈ​സ​ൻ​സു​ള്ള സ്റ്റൈ​ൽ ആ​ൻ​ഡ് ക​ണ്ട​ന്‍റ് ജ്വ​ല്ല​റി​യു​മാ​യി​ട്ടാ​യി​രു​ന്നു ക​രാ​ർ. ഷോ​റൂം ആ​രം​ഭി​ക്കാ​ൻ മൂ​ന്നു​കോ​ടി രൂ​പ നി​ക്ഷേ​പി​ച്ചു. പി​ന്നീ​ട് വീ​ണ്ടും ഒ​രു​കോ​ടി രൂ​പ കൂ​ടി മു​ത​ൽ​മു​ട​ക്കി. എ​ന്നാ​ൽ, താ​ൻ ക​രാ​ർ വ്യ​വ​സ്ഥ​ക​ൾ പാ​ലി​ച്ചി​ട്ടും വാ​ഗ്ദാ​ന​ങ്ങ​ൾ ലം​ഘി​ക്ക​പ്പെ​ട്ടു​വെ​ന്നാ​ണ് പ​രാ​തി.

ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​പ​ണ​ങ്ങ​ൾ ക​മ്പ​നി നി​ഷേ​ധി​ച്ചി​രു​ന്നു. 2018-ൽ ​ഒ​പ്പു​വെ​ച്ച ച​ണ്ഡീ​ഗ​ഢ് വ്യ​വ​സാ​യി​യു​മാ​യു​ള്ള ക​രാ​റി​ൽ സ​ൽ​മാ​ൻ ഖാ​ന് നേ​രി​ട്ട് പ​ങ്കി​ല്ലെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു.

Latest News

Corehub Up